Erythro 2.0 by NSS CET

By admin Oct 27, 2019 - 18:32

NSS CET യൂണിറ്റും terumo penpol ഉം സംയുക്തമായി നടത്തുന്ന Erythro 2.0 യുടെ ഭാഗമായി Oct  12 ന് Cottonhill സ്കൂളിൽ വെച്ചു രക്തദാന ബോധവൽക്കരണ ക്ലാസും അതോടൊപ്പം രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. Cottonhill സ്കൂളിലെ SPC യുടെ സഹകരണത്തോടു കൂടെ KSACS യുടെ രക്തദാന വാൻ ഉപയോഗിച്ച് നടത്തിയ ക്യാമ്പ് വഴി 40 പേർക്കു രക്തദാനം നടത്താൻ സാധിച്ചു. ക്യാമ്പിന്റെ ഉദ്ഗാടനം Assistant District Nodal Officer Gopakumar K നിർവഹിച്ചു .പോസ്റ്റർ രചന മത്സരവും അവിടെ വെച് നടത്തുകയുണ്ടായി.

" "


രക്തദാനത്തിന്റെ മാഹാത്മ്യം അറിയിച്ചുകൊണ്ട്  CET യിലെ NSS പ്രവർത്തകർ ശംഖുമുഖത്തു നടത്തിയ തെരുവുനാടകവും sand art ഉം ശ്രേദ്ധേയമായി.തെരുവ്നാടകം ശംഖുമുഖം ബീച്ചിലെ ജനശ്രദ്ധ പിടിച്ചു പറ്റുന്നതിൽ വിജയിച്ചു. തുടർന്ന് കാഴ്ചക്കാർക് കൗതുകമുണർത്തി sand art ഉം നടത്തുകയുണ്ടായി.

" "

വൈകീട്ട് രക്തദാനത്തെ കുറിച് മുൻ all കേരള Blood Donors സൊസൈറ്റി General സെക്രട്ടറി K P രാജഗോപാലൻ നയിച്ച ഒരു talk സെഷനും നടത്തുകയുണ്ടായി .പ്രസംഗം കഴിഞ്ഞു വിതരണം ചെയ്ത സുലൈമാനി എല്ലാവരിലും ഉന്മേഷം പകർന്നു .
തുടർന്ന് വൈകീട്ട് candle walk ഉം sky lantern ഉം നടത്തുകയുണ്ടായി . മെഴുകുതിരികളുമായി CETIANS കോളേജ് മൈതാനത്തേക്ക് golden walkway യിൽ നിന്ന് നടന്നു  നീങ്ങി,  രാത്രി ആകാശത്ത് ഉയർന്നുപൊങ്ങിയ  sky lanternകൾ  വിദ്യാർത്ഥികളുടെ മനം കവർന്നു. രാത്രി 8 മണിക്ക് പ്രോഗ്രാം അവസാനിച്ചു.

" "

OCTOBER 13 ന് College Of Engineering Trivandrum ത് വെച് വിവിധ കോളേജിലെ  വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചു കൊണ്ട് വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തുകയുണ്ടായി. 9 30 മണിക്ക് CETAA ഹാളിൽ വെച്ചു Battle of Bands സംഘടിപ്പിക്കുകയുണ്ടായി. തുടർന്ന് 10 മണിയോടെ 10 ടീമുകളെ അണിനിരത്തി കൊണ്ട് കോളേജ് പരിസരം മുഴുവൻ ഉള്പെടുത്തികൊണ്ട് treasurehunt  ഉം നടത്തി. 9 കോളേജുകളിൽ നിന്നായി 25ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത persona വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .വൈകീട്ട് 5ന് ആരംഭിച്ച സമാപന ചടങ്ങിൽ Terumo Penpol National Markering Manager ശ്രീ രജീഷ് G R മുഖ്യാതിഥിയായി. ശേഷം NSS Program Officer Dr. Bringle C Dasum ആശംസ അർപ്പിച്ചു. കോളേജിൽ നിന്ന് ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്ത വിദ്യാർത്ഥികളെ ആദരിക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ ഒരാഴ്ചയായി നടത്തിക്കൊണ്ടിരുന്ന പല പരിപാടികളുടെയും വിജയികയാവർക് ഉള്ള സമ്മാനദാനവും നടന്നു.